Posts

മഴവില്ലിൻ്റെ ചേല്🌈🌈🌈

Image
                   മഴവില്ലിൻ്റെ ചേല്                                                              "എന്നിട്ട് എന്തായി ഒന്നു പറയ്വോ  മുത്തശ്ശിയേ…" "മുത്തശ്ശീടെ ഉണ്ണിക്കുട്ടൻ ഉറങ്ങീല്ല്യേ…" "മുത്തശ്ശി ബാക്കി പറയ്യ്…" "എന്നിട്ട് രാക്ഷസന്റെ കയ്യീന്ന്  രാജകുമാരൻ രാജകുമാരീനെയും രക്ഷിച്ച് രണ്ടുപേരുംകൂടി മഴവില്ല് കൊണ്ട് ഉണ്ടാക്കിയ കൊട്ടാരത്തിൽ ഒരുപാടു കാലം താമസിച്ചു…" "മഴവില്ല് കൊണ്ടുള്ള കൊട്ടാരമോ..?അതെങ്ങനെയാ ഇരിക്ക്വാ മുത്തശ്ശീ…" അതിന് ഏഴ് വർണ്ണങ്ങളാ ഉണ്ണിക്കുട്ടാ... ഒരു വർണ്ണത്തിന്റെ തിളക്കം കണ്ണിൽ നിന്നും മായും മുമ്പ് അടുത്ത വർണ്ണം വരുവല്ലേ….. ശരിക്കും ചേലാ കാണാനേ.. "ഉണ്ണിക്കുട്ടനും മഴവില്ല് കാണാൻ കഴിയ്വോ മുത്തശ്ശിയേ…" "പിന്നെ അതിരാണിക്കാവില്  മഴ പെയ്താ മാമലക്കുന്നിൻ്റെ മൊകളില് ചെന്നാ ഉണ്ണിക്കുട്ടനും മഴവില്ല് കാണാല്ലോ…" "അമ്മ എന്തിനാ ഉണ്ണിക്ക് വേണ്ടാത്ത ആശ കൊടുക്ക...

Digital Test Book

Image
ഡിജിറ്റൽ ടെസ്റ്റ് ബുക്കിന്റെ നിർമ്മാണത്തിനായി അതിജീവനം എന്ന പ്രമേയം മുൻനിർത്തി തിരിച്ചറിവിന്റെ തിരിനാളം എന്ന കഥ എഴുതി...

ആരവം🎉🥳🥳🥳

Image
പൂവിളി പൂവിളി പൊന്നോണമായി..... ഓഗസ്റ്റ് 23, 24 തീയതികളിലായി കോളേജിൽ ഓണാഘോഷ പരിപാടികൾ നടന്നു.  ഒന്നാംവർഷ വിദ്യാർഥികളാണ് പരിപാടി ആസൂത്രണം ചെയ്തത്... ആരവം എന്നാണ് ഓണാഘോഷ പരിപാടികൾക്ക്  പേര്  നൽകിയിട്ടുള്ളത്‌.. പേര് സൂചിപ്പിക്കുന്നതു പോലെ വലിയൊരു ആരവമായി ഓണാഘോഷം മാറി... ചെണ്ട  കൊട്ടിന്റെ താളവും  തിരുവാതിരക്കളിയും ഓണപ്പാട്ടുകളും മാവേലിയും ഊഞ്ഞാലും ഓണസദ്യയും വടംവലിയും ഉറിയടിയുമെല്ലാം ഓണപരിപാടികളുടെ മാറ്റുക്കൂട്ടി...

BOOK REVIEW 💫💫

Image
 നാലാം സെമസ്റ്ററിലെ ബുക്ക് റിവ്യൂ എഴുതുന്നതിനായി ഡോ. ആർ വിജയമോഹനന്റെ സ്കൂൾ വിദ്യാഭ്യാസം മാറേണ്ട പ്രവണതകൾ എന്ന പുസ്തകമാണ് തെരഞ്ഞെടുത്തത്... അദ്ദേഹത്തിൻ്റെ  അനുഭവവാധിഷ്ഠിതമായ കുറിപ്പുകൾ അടങ്ങിയതായിരുന്നു ഈയൊരു പുസ്തകം... നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മാറേണ്ട ചില പ്രവണതകളെക്കുറിച്ചും അത് മാറുന്നതിനായി എന്തൊക്കെ പ്രവർത്തനങ്ങൾ സജീകരിക്കാമെന്നും അദ്ദേഹം ഈ  പുസ്തകത്തിലൂടെ പറയുന്നു .....

ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😀

Image
ആശയഭൂപടത്തിന്റെ  പണിപ്പുരയിൽ...😎 പാഠഭാഗത്തിന്റെ കൃത്യമായ ആശയം ലളിതമായി മനസ്സിലാക്കുന്നതിന് വരകളുടെയും വർണ്ണങ്ങളുടെയും ഔചിത്യ പൂർണ്ണമായ ചുരുക്കം ചില വാക്കുകളുടെയും വരികളുടെയും ചിത്രങ്ങളുടെയും സഹായത്തോടെ തീർക്കുന്ന ആശയഭൂപടനിർമ്മാണം തയ്യാറാക്കാനുള്ള ഒരു ശ്രമം നടത്തി.

സ്വതന്ത്ര്യ ദിനാഘോഷങ്ങൾ🇮🇳🇮🇳

Image
സ്വാതന്ത്ര്യ ദിനാഘോഷം കോളേജിൽ ജോജു സാറിൻ്റെ നേതൃത്വത്തിൽ 77-ാം മത് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു....

ST.MARY'S DAYS🥳🥳🥳

Image
സെൻ്റ് മേരീസ് സ്കൂളിലെ രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസത്തെ കാഴ്ചകൾ...... ജീവിതത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന നല്ല കുറെ ഓർമ്മകൾ ഓർമ്മകൾ സമ്മാനിച്ച സ്കൂൾ..... ഒരുപാട് സ്നേഹം നൽകിയ കുഞ്ഞുങ്ങൾ അധ്യാപന പരിശീലനത്തിന് എല്ലാവിധ പിന്തുണയും നൽകിയ ബീന ടീച്ചർ.... സന്തോഷത്തിന്റെ നിമിഷങ്ങൾ......