പൂവിളി പൂവിളി പൊന്നോണമായി..... ഓഗസ്റ്റ് 23, 24 തീയതികളിലായി കോളേജിൽ ഓണാഘോഷ പരിപാടികൾ നടന്നു. ഒന്നാംവർഷ വിദ്യാർഥികളാണ് പരിപാടി ആസൂത്രണം ചെയ്തത്... ആരവം എന്നാണ് ഓണാഘോഷ പരിപാടികൾക്ക് പേര് നൽകിയിട്ടുള്ളത്.. പേര് സൂചിപ്പിക്കുന്നതു പോലെ വലിയൊരു ആരവമായി ഓണാഘോഷം മാറി... ചെണ്ട കൊട്ടിന്റെ താളവും തിരുവാതിരക്കളിയും ഓണപ്പാട്ടുകളും മാവേലിയും ഊഞ്ഞാലും ഓണസദ്യയും വടംവലിയും ഉറിയടിയുമെല്ലാം ഓണപരിപാടികളുടെ മാറ്റുക്കൂട്ടി...