Seventh Week of Internship
ഏഴാമത്തെ ആഴ്ചയിൽ
മനുഷ്യകഥാനുഗായികൾ എന്ന യൂണിറ്റിലെ മാധവിക്കുട്ടി എഴുതിയ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്... ആധുനിക കാലഘട്ടത്തിൽ ബന്ധങ്ങൾക്ക് സംഭവിക്കുന്ന ശൈഥില്യമാണ് ഈയൊരു പാഠഭാഗത്ത് പറയുന്നത്... അമ്മയെ ഒരുപാട് സ്നേഹിക്കുന്ന വിധവയായ കമലവും തിരക്കുകൾക്കിടയിൽ അമ്മയെ മറന്നു പോകുന്ന ഗോപി എന്ന മകനും കഥയിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു... പാഠഭാഗം കൃത്യമായി പഠിപ്പിക്കുകയും കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകുകയും ചെയ്തു... ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുവാൻ വളരെയധികം സഹായിക്കുന്ന ഒരു പാഠഭാഗമാണിത് അതോടൊപ്പം സമകാലിക പ്രസക്തിയും ഈയൊരു കഥയ്ക്കുണ്ട്...