മഴവില്ലിൻ്റെ ചേല്🌈🌈🌈
മഴവില്ലിൻ്റെ ചേല് "എന്നിട്ട് എന്തായി ഒന്നു പറയ്വോ മുത്തശ്ശിയേ…" "മുത്തശ്ശീടെ ഉണ്ണിക്കുട്ടൻ ഉറങ്ങീല്ല്യേ…" "മുത്തശ്ശി ബാക്കി പറയ്യ്…" "എന്നിട്ട് രാക്ഷസന്റെ കയ്യീന്ന് രാജകുമാരൻ രാജകുമാരീനെയും രക്ഷിച്ച് രണ്ടുപേരുംകൂടി മഴവില്ല് കൊണ്ട് ഉണ്ടാക്കിയ കൊട്ടാരത്തിൽ ഒരുപാടു കാലം താമസിച്ചു…" "മഴവില്ല് കൊണ്ടുള്ള കൊട്ടാരമോ..?അതെങ്ങനെയാ ഇരിക്ക്വാ മുത്തശ്ശീ…" അതിന് ഏഴ് വർണ്ണങ്ങളാ ഉണ്ണിക്കുട്ടാ... ഒരു വർണ്ണത്തിന്റെ തിളക്കം കണ്ണിൽ നിന്നും മായും മുമ്പ് അടുത്ത വർണ്ണം വരുവല്ലേ….. ശരിക്കും ചേലാ കാണാനേ.. "ഉണ്ണിക്കുട്ടനും മഴവില്ല് കാണാൻ കഴിയ്വോ മുത്തശ്ശിയേ…" "പിന്നെ അതിരാണിക്കാവില് മഴ പെയ്താ മാമലക്കുന്നിൻ്റെ മൊകളില് ചെന്നാ ഉണ്ണിക്കുട്ടനും മഴവില്ല് കാണാല്ലോ…" "അമ്മ എന്തിനാ ഉണ്ണിക്ക് വേണ്ടാത്ത ആശ കൊടുക്ക...