DIAGNOSTIC TEST

സിദ്ധിശോധകത്തിലൂടെ പഠിതാവിനെ വ്യക്തമായി മനസ്സിലാക്കുന്ന അധ്യാപകൻ പഠനപ്രക്രിയയിൽ അവൻ നേരിട്ട ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞുകൊണ്ട് പരിഹാരമാർഗ്ഗങ്ങൾ അവലംബിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്... പാഠ്യവസ്തുവിൻ്റെ വിശദമായ അപഗ്രഥനത്തിനു ശേഷമാണ് നിദാനശോധകത്തിന്റെ പ്രസക്തി തെളിയുന്നത്.. പഠിതാക്കൾക്ക് പാഠ്യപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങൾ, കഴിവില്ലായ്മകൾ, പോരായ്മകൾ, വിടവുകൾ തുടങ്ങിയവ നിർണയിക്കാനും അവ സൂക്ഷമായി പരിശോധിക്കാനും പരിഹാരബോധനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപകല്പന ചെയ്യുന്ന ശോധകമാണ് നിദാനശോധകം... ഒമ്പതാം തരത്തിലെ അടിസ്ഥാന പാഠാവലിയിലെ അതേ പ്രാർഥന, ഹരിതമോഹനം എന്നീ പാഠഭാഗങ്ങളെ മുൻനിർത്തിയാണ് നിദാനശോധകം  തയ്യാറാക്കിയത്..

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳