Day 8 to Day 12
അധ്യാപക പരിശീലനത്തിന്റെ രണ്ടാം ആഴ്ചയിൽ അടിസ്ഥാന പാഠാവലിയിലെ പൂക്കളൊക്കെയും വാക്കുകളാകുമ്പോൾ എന്ന യൂണ്ണിറ്റിലെ അതേ പ്രാർഥന എന്ന പാഠഭാഗം പഠിപ്പിച്ചു... ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ഒരു കവിതയായിരുന്നു അതേ പ്രാർഥന.. പ്രകൃതി നൽകുന്ന ജീവിതപാഠങ്ങൾ കുട്ടികളിലേക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചു.. കവിതാ ഭാഗം കുട്ടികൾ താളത്തിൽ ചൊല്ലുകയും വൃത്തം കണ്ടെത്താൻ പഠിപ്പിക്കുകയും ചെയ്തു... ആശയ സമ്പാദന മാതൃകയിലൂടെയാണ് കുട്ടികളെ വൃത്തം പഠിപ്പിച്ചത്...
പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ കൃത്യമായി ചെയ്തു...