First Week of Internship
രണ്ടാംഘട്ട അധ്യാപന പരിശീലനം ജൂൺ 14 ന് ആരംഭിച്ചു... സെൻ്റ് മേരീസ് എച്ച് എസ് പട്ടം സ്കൂളാണ് എനിക്ക് അധ്യാപന പരിശീലനത്തിനായി ലഭിച്ചത്.. വളരെ അച്ചടക്കത്തോടു കൂടി പ്രവർത്തിക്കുന്ന സ്കൂളാണിത്... ആദ്യദിനത്തിൽ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററിനെയും കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിച്ചു... എനിക്ക് ഒമ്പതാം ക്ലാസാണ് പഠിപ്പിക്കാൻ ലഭിച്ചത്... പെൺകുട്ടികൾ മാത്രമുള്ള 9 K1 എന്ന ഡിവിഷനാണ് ലഭിച്ചത്... ആ ക്ലാസ്സിൽ വിഷയത്തിന്റെ ചുമതല ഉണ്ടായിരുന്നത് ബീന ടീച്ചറിനായിരുന്നു.. കേരളപാഠാവലിയിലെ നിന്നെത്തേടുവതേതൊരു ഭാവന എന്ന യൂണിറ്റിലെ പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും എന്ന എം പി പോളിന്റെ ലേഖനമാണ് ആദ്യ ആഴ്ച പഠിപ്പിച്ചത്... പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിഞ്ഞു....