ആദ്യ ദിനം🥳🤩
ടീച്ചറേ എന്ന വിളി....
05/01/2023 ഇന്ന് അധ്യാപന പരിശീലനത്തിൻ്റെ ആദ്യ ദിനമായിരുന്നു...ഒരുപാട് പ്രതീക്ഷകളുമായി പട്ടം സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലേക്ക്.... ആദ്യദിനം ആയതുകൊണ്ട് തന്നെ ഹെഡ്മാസ്റ്ററിനെ കാണുകയും വേണ്ട നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു..എനിക്ക് എട്ടാം ക്ലാസ് ആയിരുന്നു പഠിപ്പിക്കാൻ ലഭിച്ചത്... എട്ട് I1, എട്ട് H1 എന്നീ ഡിവിഷനുകൾ ലഭിച്ചു... ആദ്യദിനമായതിനാൽ തന്നെ കുട്ടികളെ പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു... കേരളപാഠാവലിയിലെ കാലം ദർശിച്ച രസാനുഭൂതികൾ എന്ന യൂണിറ്റിലെ പ്രവേശകമാണ് ഇന്ന് പഠിപ്പിച്ചത്... പാഠാസൂത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾ എല്ലാവരും വളരെയധികം താൽപര്യം കാണിച്ചു... കുട്ടികളുടെ ടീച്ചറേ എന്ന വിളി കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി..😀🤩