ആറാം നാൾ
ഓർമ്മകൾക്കെന്തു സുഗന്ധം❤️
11/01/2023
രാവിലെ 8:45 നു തന്നെ സ്കൂളിലെത്തി... ആദ്യത്തെ പിരീഡ് 8 I1 - ന് ക്ലാസ് എടുത്തു.. ഹാജർ എടുത്തതിനു ശേഷം ക്ലാസ് ആരംഭിച്ചു... 31 കുട്ടികൾ ക്ലാസിൽ ഉണ്ടായിരുന്നു.. കേരളപാഠാവലിയിലെ കാലം ദർശിച്ച രസാനുഭൂതികൾ എന്ന യൂണിറ്റിലെ മാണിക്യവീണ എന്ന പാഠഭാഗത്തിലെ തുടർന്നുള്ള വരികളാണ് ഇന്ന് പഠിപ്പിച്ചത്.. മുൻ ക്ലാസിൽ നൽകിയ തുടർപ്രവർത്തനം കുട്ടികൾ ചെയ്തിരുന്നു..😊 പൂർവ്വ ഭാഗത്തെ മുൻനിർത്തി ചോദിച്ച ചോദ്യങ്ങളോട് കുട്ടികൾ കൃത്യമായി പ്രതികരിച്ചത് സന്തോഷമുണ്ടാക്കി😍... പാഠാസൂത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾ എല്ലാവരും വളരെയധികം താൽപര്യം കാണിച്ചു🥳
നാലാമത്തെ പിരീഡ് സുഹൃത്തായ പ്രജിത്തിന്റെ ക്ലാസ്സിൽ പിയർ ഒബ്സർവേഷനായി പോയി... ക്ലാസ് നിരീക്ഷിക്കുകയും വിലയിരുത്തൽ നടത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു...
ആറാമത്തെ പിരീഡ് 8H1- ലാണ് ക്ലാസ് എടുത്തത്... അടിസ്ഥാന പാഠാവലിയിലെ ഓർമ്മകൾക്കെന്തു സുഗന്ധം എന്ന യൂണിറ്റിലെ പ്രവേശകമാണ് പഠിപ്പിച്ചത്... ഭാസ്കരൻ മാഷിന്റെ ഗാനശലത്തിന്റെ ഭാഗമാണ് പ്രവേശകമായി നൽകിയിരുന്നത്.. ഐ സി ടിയുടെ സഹായത്തോടെ ഗാനശകലം കുട്ടികൾക്ക് കേൾപ്പിച്ചു കൊടുത്തു🎼.. സംഘപ്രവർത്തനം ചെയ്യുന്നതിൽ കുട്ടികൾക്ക് വളരെയധികം താല്പര്യമുള്ളതായി അനുഭവപ്പെട്ടു😀... തുടർപ്രവർത്തനം നൽകിയിട്ടാണ് ക്ലാസ് അവസാനിപ്പിച്ചത്... ഏഴാമത്തെ പിരീഡ് കുട്ടികളുടെ കോപ്പി ബുക്ക് പരിശോധിക്കുന്നതിനായി
വിനിയോഗിച്ചു😊... വൈകുന്നേരം 4 മണിക്ക് സ്കൂളിൽ നിന്നും മടങ്ങി🥳