Second day @ MTTC

 രണ്ടാമത്തെ ദിവസം...
 
   രണ്ടാമത്തെ ദിനത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സാറിൻ്റേതായിരുന്നു ആദ്യ ക്ലാസ്സ്... "സ്നേഹപൂർവ്വം ടീച്ചറിന്" എന്ന ക്ലാസ്സ് വർക്കിലൂടെ പ്രിയപ്പെട്ട ടീച്ചറിന് ഒരു കത്തെഴുതാൻ സർ നിർദ്ദേശിച്ചു. ഞാനും എൻ്റെ പ്രിയ ടീച്ചറിന് കത്തെഴുതി.. ഒരു നിമിഷം സ്കൂളിലെ ഓർമ്മകൾ എന്നിലേയ്ക്ക് ഒഴുകിയെത്തി.... പ്രിയപ്പെട്ട അധ്യാപകർ... കൂട്ടുകാർ... സ്കൂൾ കാലഘട്ടത്തിലെ ഒരുപാട് നല്ല ഓർമ്മകൾ... കത്തെഴുതിയതിനു ശേഷം സർ കുറച്ച് കുട്ടികളെ കൊണ്ട് അവർ എഴുതിയ കത്ത് വായിപ്പിച്ചു. ഓരോ കുട്ടിയുടെയും കത്തിലൂടെ അധ്യാപകർ എങ്ങനെയായിരിക്കണമെന്ന പുത്തൻ തിരിച്ചറിവുകൾ സർ പകർന്നു തന്നു.

    തുടർന്ന് മായ ടീച്ചറിൻ്റെ നേത്വത്യത്തിൽ ഓറിയൻ്റേഷൻ പ്രോഗ്രാമുകൾ 
നടന്നു. ബി.എഡ് കോഴ്സിനെ ക്കുറിച്ച് കൂടുതൽ അറിയാനും നമ്മുടെ ലക്ഷ്യങ്ങൾക്ക് ഒരു അടിത്തറപ്പാകാനും ഇതിലൂടെ സാധിച്ചു...തുടർന്നുള്ള ക്ലാസ്സുകളിലൂടെ ജിബി ടീച്ചറും ജോജു സാറും നഥാനിയേൽ സാറുമെല്ലാം നമ്മിലെ പ്രതീക്ഷകൾക്ക് ഉണർവ് നൽകി. രണ്ട് ദിനങ്ങൾ കൊണ്ട് തന്നെ കോളേജിലെ അന്തരീക്ഷവുമായും കൂട്ടുകാരുമായും ഇണങ്ങിച്ചേരാൻ സാധിച്ചു...

       

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳