January 6
ഇന്നത്തെ ആദ്യത്തെ സെക്ഷൻ യോഗാ ക്ലാസ് ആയിരുന്നു.. സ്റ്റീഫൻ സാർ ചില എക്സസെസ്സുകൾ പറഞ്ഞു തന്നു.. നമ്മൾ അത് പരിശീലിക്കുകയും ചെയ്തു. ഭുജംഗാസന, വജ്രാസന എന്നിവ ചെയ്തു..
തുടർന്ന് ക്ലാസ്സുകൾ കൈകാര്യം ചെയ്തത് എം എഡ് വിദ്യാർഥികളായിരുന്നു.. അദ്യ സെക്ഷൻ രേവതി ടീച്ചറായിരുന്നു എടുത്തത്.. ടെക്നോളജിയാണ് ടീച്ചർ പഠിപ്പിച്ചത്... Computer Assisted instruction (CAI), definition and it's different methods and techniques എന്നീ വിഷയങ്ങളാണ് ടീച്ചർ പഠിപ്പിച്ചത്..
തുടർന്ന് ഓപ്ഷണൽ പിരീയഡ് ആയിരുന്നു... അധ്യാപനത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ എന്ന വിഷയം തന്നെയാണ് സർ പഠിപ്പിച്ചത് ....
◆ From Concrete to abstract.
മൂർത്തമായതിൽ നിന്ന്
അമൂർത്തമായതിലേയ്ക്ക്
വ്യക്തവും വ്യത്യസ്തവുമായ ചിത്രീകരണങ്ങളിലൂടെ കുട്ടി പുതിയ ആശയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുന്നു.. വിഷയത്തിനെ ബലപ്പെടുത്താൻ ഭാവന കുട്ടിയെ വളരെയധികം സഹായിക്കുന്നു..
◆From particular to general
പ്രത്യേകമായതിൽ നിന്ന് സാമാന്യമായതിലേക്ക്
തത്വങ്ങളും നിയമങ്ങളും പറഞ്ഞു കൊടുക്കുന്നതിനു മുൻപ് പ്രത്യേക ഉദാഹരണങ്ങളിലൂടെ കാര്യങ്ങൾ കുട്ടിയുടെ മുൻപിൽ അവതരിപ്പിക്കണം... പ്രത്യേകമായ ഒന്നിനെ സംബന്ധിച്ച പഠനം കുട്ടിയെ സാമാന്യമായ പൊതു തത്വത്തിലേക്ക് എത്തിക്കുന്നു...
അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ഡോണ ടീച്ചറായിരുന്നു... ടീച്ചർ സൈക്കോളജിയിലെ intelligence എന്ന വിഷയമാണ് പഠിപ്പിച്ചത്... Different characteristics of intelligence and nature of intelligence എന്നിവയെക്കുറിച്ച് ടീച്ചർ പറഞ്ഞു തന്നു...
തുടർന്ന് അധ്യാപക വിദ്യാർത്ഥിയായ ഷബാന ടീച്ചറാണ് ക്ലാസ് എടുത്തത്.. ടീച്ചർ ഫിലോസഫിയിലെ education and different types of education ടീച്ചർ എന്ന വിഷയമാണ് കൈകാര്യം ചെയ്തത്...
There are 3 types of education
Formal education
Informal education
Non formal education
അവസാന സെക്ഷൻ കൈകാര്യം ചെയ്തത് അധ്യാപക വിദ്യാർഥിയായ സത്യലേഖ ടീച്ചറായിരുന്നു... ടീച്ചർ Education and democracy എന്ന ഭാഗമാണ് പഠിപ്പിച്ചത്...