jan 7

ഇന്നത്തെ ആദ്യത്തെ സെക്ഷൻ ഓപ്ഷണലായിരുന്നു.. അധ്യാപന ത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ എന്ന വിഷയത്തിൻ്റെ തുടർച്ചയാണ് തന്നെയാണ് സാർ പഠിപ്പിച്ചത്... 
 
From analysis to synthesis
         അപഗ്രഥനത്തിൽ നിന്ന്     
   ഉദ്ഗ്രഥനത്തിലേക്ക് 

       കഠിനമായ ആശയങ്ങൾ പഠിപ്പിക്കേണ്ടതായി വരുമ്പോൾ ആശയങ്ങളെ  പലതായി തിരിച്ച് കുട്ടിക്ക് ഗ്രഹിക്കാൻ പറ്റുന്ന തരത്തിൽ ആക്കി മാറ്റണം.. അതാാണ് അപഗ്രഥനം. ആശയ ഗ്രഹണം നടന്നു കഴിഞ്ഞാൽ ആശയത്തിലെ ഭാഗങ്ങളെ കൂട്ടി യോജിപ്പിക്കണം.. അതാണ് ഉദ്ഗ്രഥനം..
 
 From near to far
           സമീപസ്ഥമായതിൽ നിന്ന്      വിദൂരമായതിലേക്ക് 

         നമ്മുടെ ചുറ്റുമുള്ള കാര്യങ്ങളെ പ്രത്യേകിച്ച് കുട്ടികളുടെ അറിവിൽ പ്പെട്ടവ മാത്രം ആദ്യം പഠിപ്പിക്കുക.. അതിനുശേഷം അകന്ന കാര്യങ്ങളിലേക്ക് പ്രവേശിക്കുക..  അതായത് പരിചയമുള്ള വസ്തുക്കളിൽ നിന്നും അപരിചിതമായ  വസ്തുക്കളിലേക്ക് നീങ്ങുന്നുവെന്ന് സാരം..

From actual to representation
         യഥാർത്ഥമായതിൽനിന്നും
പ്രാതിനിധ്യസ്വഭാവമുള്ള
തിലേയ്ക്ക്
    
         സ്വാഭാവികവും വാസ്തവിക വുമായ കാര്യങ്ങളെ കുട്ടി വേഗം  ഗ്രഹിക്കുന്നു.. യഥാർത്ഥ വസ്തുക്കളുടെ പഠനത്തിൽ നിന്നും അതിൻ്റെ പ്രാതിനിധ്യ സ്വഭാവമുള്ള പഠനത്തിലേക്ക് കടക്കുന്നതാണ് നല്ലത്... 

അടുത്ത സെക്ഷൻ കൈക്കാര്യം  ചെയ്തത് രജു സാറായിരുന്നു... സാർ ഏഷ്യാനെറ്റിലെ മുൻഷി എന്ന പ്രോഗ്രാമിലെ അഭിനേതാവായിരുന്നു.. Art and aesthetic സെക്ഷനായിരുന്നു ഇത്... സാർ കുറച്ച്  രസകരമായിട്ടുള്ള ഉള്ള പ്രവർത്തനങ്ങളാണ് നമുക്ക് ചെയ്യാനായി തന്നത്...
 ഉച്ചയ്ക്ക് ശേഷം ഡോണ ടീച്ചർ സ്പിയർമാൻ്റെ Two factor Theory പഠിപ്പിച്ചു.. 

G factor means general factors
S factor means specific factors
 
     ഷബ്ന ടീച്ചർ child centred education, teacher centred education, life centred education എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചത്... 

സത്യലേഖ ടീച്ചർ Secularism characteristics of Secularism and Secularism in education എന്ന വിഷയമാണ് പഠിപ്പിച്ചത്...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳