അവസാനഘട്ട ഒരുക്കത്തിൽ MTTC

NAAC വരുന്നതിൻ്റെ അവസാനഘട്ട ഒരുക്കത്തിൽ MTTC...  പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരും ചേർന്ന് ക്ലാസുകൾ വൃത്തിയാക്കാൻ തുടങ്ങി...  കൾച്ചറൽ പ്രോഗ്രാമിനുള്ളവർ അതിൻ്റെ പ്രാക്ടീസ് തിരക്കിലായിരുന്നു.. ഉച്ചയ്ക്ക് ശേഷം പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിൽ സെമിനാർ ഹാളിൽ വെച്ച് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.. റവ. ഫാ. തോമസ് കയ്യാലയ്ക്കൽ, ജോജു സാർ, മായ ടീച്ചർ എന്നിവർ ഈയൊരു മീറ്റിംഗിൽ സംസാരിച്ചു...  NAAC സന്ദർശനവുമായി ബന്ധപ്പെട്ട് ഉള്ള നിർദ്ദേശങ്ങൾ പകർന്നുതന്നു... 
തുടർന്ന് ട്രയൽ അസംബ്ലി നടത്തുകയും ചെയ്തു.. 2020 - 2022 യൂണിയൻ്റെ നേതൃത്വത്തിലാണ് അസംബ്ലി നടത്തുന്നത്.. തുടർന്ന് ദീപ്തി ടീച്ചറിൻ്റെ നേതൃത്വത്തിൽ കൾച്ചറൽ പ്രോഗ്രാമിൻ്റെ ട്രയലും നടത്തിയിരുന്നു... നാളത്തെ നല്ലൊരു ദിനത്തിനായി എല്ലാവരും ഒരുമിച്ചുള്ള കൂട്ടായ പരിശ്രമമായിരുന്നു ഇന്ന് നടന്നത്...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳