December 17

NAAC - ൻ്റെ സന്ദർശനം കഴിഞ്ഞ് ക്ലാസ്സുകൾ വീണ്ടും പഴയ  നിലയിലായി.. രാവിലെ ആദ്യത്തെ സെക്ഷൻ ഓപ്ഷണൽ ക്ലാസ് ആയിരുന്നു... ടീച്ചറിൻ്റെ ഗുണങ്ങൾ എന്ന വിഷയമാണ് സർ പഠിപ്പിച്ചത്... അധ്യാപകർക്കു ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ച് ചർച്ച നടത്തി...

 ◆ പ്രചോദിപ്പിക്കാനുള്ള കഴിവ്  
                    (ability to motivate)
 ◆ നേതൃത്വഗുണം  
                   (Leadership quality)
◆ സാമൂഹ്യപ്രതിബദ്ധത/     
   സമൂഹബോധം
              (Sociability & social             
     commitment)
 ◆ ശുദ്ധ മനസ്സാക്ഷിക്കാരൻ/     
   പക്ഷപാതരഹിതമായി     
   പെരുമാറണം 
            (Fair mindedness and      
     impartiality)
◆ സഹകരണമനോഭാവം 
             (Co - operative nature)
◆ വിദ്യാഭ്യാസപരമായ പ്രശ്നങ്ങളെ തിരിച്ചറിയാനുള്ള കഴിവ് 
         ( Sensibility to problems related 
    to education)
◆ താദാത്മ്യം പ്രാപിക്കാനുള്ള     
   കഴിവ്
             ( Empathy with needs and      
    problems of students)
◆ നല്ല ബന്ധം  
             ( Good relationship)
◆ ചെറുചെറുപ്പ്
                (Dynamics/active person)
◆  ശുഭാപ്തി വിശ്വാസം
             (Optimistic attitude)
◆ ധാർമിക പക്വതയും    
  അച്ചടക്കമുള്ള ആളായിരിക്കണം 
               ( Moral character and       
      discipline)

ഒരു അധ്യാപകൻ്റെ ചേഷ്ടകളും സ്വഭാവവും എല്ലായിപ്പോഴും കുട്ടിയെ ആകർഷിക്കുന്ന തരത്തിൽ ആയിരിക്കണം എന്ന പാഠവും സാർ പകർന്നു തന്നു.. 

രണ്ടാമത്തെ സെക്ഷൻ കൈകാര്യം ചെയ്തത് മായ ടീച്ചർ ആയിരുന്നു ബി.എഡ് കോഴ്സിനു ചേർന്നതിനുശേഷം നമുക്കുള്ള കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും എഴുതുവാൻ ടീച്ചർ പറഞ്ഞു.. അതോടൊപ്പം ടീച്ചറുടെ ക്ലാസിനെ ക്കുറിച്ചുള്ള ഫീഡ്ബാക്ക് നൽകുവാനായും പറഞ്ഞു.. നമ്മളിലേയ്ക്ക് തന്നെ സ്വയം നോക്കാനുള്ള ഒരു അവസരം കൂടിയാണ് ടീച്ചർ നൽകിയത്..  തുടർന്ന് ചില വിദ്യാർത്ഥികൾ എഴുതിയത് ടീച്ചർ ക്ലാസ്സിൽ വായിക്കുകയും അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു... 
ഉച്ചയ്ക്കുശേഷം ജോജു സാറാണ് ക്ലാസ് എടുത്തത്... Educational technology and it's classification എന്ന വിഷയത്തെക്കുറിച്ചാണ് സാർ സംസാരിച്ചത്
Educational technology defined as development, application and evaluation of system, techniques and aids to improve the process of human learning...
                      - NCERT

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳