നഷ്ടപ്പെട്ട ഒരു ദിനം😞

ഇന്ന് MTTC കുടുംബം ശാന്തിമന്ദിരം സന്ദർശിക്കാനായി പോയിരുന്നു..
 കോളേജിലെത്തിയിട്ട് ആദ്യമായി നല്ലൊരു ദിനം നഷ്ടമായ ദുഃഖം എനിക്ക് ഇന്നുണ്ടായി.. സുഖമില്ലാത്തതിനാൽ കോളേജിൽ പോകാനോ ശാന്തിമന്ദിരത്തിൽ പോകാനോ എനിക്ക് കഴിഞ്ഞില്ല.. കൂട്ടുകാരിൽ നിന്ന്  ഇന്നത്തെ വിശേഷങ്ങൾ അറിഞ്ഞപ്പോൾ നല്ലൊരു ദിനം  നഷ്ടമായതിൻ്റെ വേദനയുള്ളിൽ ഉണ്ടായി..  കുറച്ചു മനുഷ്യരുടെ കരുണാർദ്ര സ്നേഹത്തിൽ നിന്നുടലെടുത്ത സ്നേഹ ഭവനമായിരുന്നു ശാന്തിമന്ദിരം..MTTC - യിലെ കൂട്ടുകാർ അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു...  സ്നേഹത്തിൻ്റെയും കരുണയുടെയും സന്തോഷത്തിൻ്റെയും നല്ലൊരു ദിനം നഷ്ടമായിരിക്കുന്നു.. ഇതുപോലെ ഇനിയൊരു അവസരം ഉണ്ടാകാനായി പ്രാർഥിക്കാം...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳