The Day✨

പ്രാർത്ഥനയ്ക്കുശേഷം മായ 
ടീച്ചറാണ് ഇന്നത്തെ ആദ്യ ക്ലാസ് എടുത്തത്. ഫിലോസഫിയിലെ  ആദ്യ പാഠമാണ് ടീച്ചർ പഠിപ്പിച്ചത്.  ടീച്ചർ ആൻഡ് എഡ്യൂക്കേഷൻ എന്നതായിരുന്നു ആദ്യ പാഠം. വിദ്യാഭ്യാസത്തിന്റെ  അർത്ഥത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും ടീച്ചർ പറഞ്ഞു തന്നു...
Philosophy is the mother of all Science.
Educare - To bring up
Educare - To draw out
Education should be purposive, delibrate, planned and tripolar..
രണ്ടാമത്തെ ക്ലാസ്സ് കൈക്കാര്യം ചെയ്തത് ആൻസി  ടീച്ചറായിരുന്നു. ടീച്ചർ ആശയവിനിമയത്തെ (Communication) ക്കുറിച്ചാണ് സംസാരിച്ചത്.എന്താണ് കമ്മ്യൂണിക്കേഷനെന്നുള്ള നിർവചനം ടീച്ചർ പറഞ്ഞു തന്നു. ആശയവിനിമയം നടക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി തന്നു.

Communication is a process of sharing experience till it becomes a common possession.it modifies the disposition of both parties who part takes it.
                               -Jhon Dewey

 Communication is a means of persuasion to influence other so that desired effect is achieved
                             - Aristotle
Communication - Two type of process - Encoding & Decoding
തുടർന്ന് തൈക്കാട് നിന്നെത്തിയ എം.എഡ് വിദ്യാർത്ഥികളുടെ സെമിനാർ സെക്ഷൻ ഉണ്ടായിരുന്നു.. women empowerment, Human rights
 എന്നീ വിഷയങ്ങളാണ്  ഈയൊരു സെക്ഷനിൽ അവതരിപ്പിച്ചത്. Human rights എന്ന വിഷയത്തെ മുൻനിർത്തി സോഷ്യൽ സയൻസ് വിദ്യാർത്ഥികൾ ഒരു  mime നടത്തി..  വളരെയധികം ഉപകാരപ്രദവും  അറിവ് പകർന്നു നൽകുന്നതുമായിരുന്നു  ഈയൊരു സെക്ഷൻ.. ജിബി ടീച്ചറായിരുന്നു സെക്ഷൻ അവസാനിപ്പിച്ചുകൊണ്ട് സംസാരിച്ചത്...ടീച്ചർ അവകാശങ്ങളും നിയമങ്ങളും തമ്മിലുള്ള ബന്ധം  പറഞ്ഞുകൊണ്ടാണ് സെക്ഷൻ അവസാനിപ്പിച്ചത്...  
ഉച്ചയ്ക്ക് ശേഷം ലൈബ്രറി സന്ദർശിച്ചു. തുടർന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ആയിരുന്നു.. ജോർജ് തോമസ് സാർ സിലബസിനെക്കുറിച്ചും ഫിസിക്കൽ എഡ്യൂക്കേഷൻ പ്രവർത്തനങ്ങളെക്കുറിച്ചും  അതിനുള്ള മാർക്കിനെക്കുറിച്ചും പറഞ്ഞു തന്നു. തുടർന്നുള്ള സമയത്തിൽ Talent Hunt പ്രോഗ്രാമിനു വേണ്ടി പ്രാക്ടീസ് നടത്തി...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳