First Assembly Day

2021- 23 എം .എഡ് ബാച്ചിന്റെ ആദ്യ അസംബ്ലിയായിരുന്നു ഇന്ന്...9:15 നു തന്നെ അസംബ്ലി തുടങ്ങിയിരുന്നു... വിദ്യാർത്ഥിനികളെല്ലാവരും സാരിയുടുത്താണ് വന്നിരുന്നത്.. അസംബ്ലിയുള്ള ദിവസം സാരിയായിരുന്നു ഞങ്ങളുടെ യൂണിഫോം... ഈശ്വരപ്രാർത്ഥനയോടു കൂടിയാണ് അസംബ്ലി തുടങ്ങിയത്..  തുടർന്ന് കോളേജ് ഗാനവും പ്രതിജ്ഞയും പ്രധാന വാർത്തകളും ക്യാമ്പസ് വാർത്തകളും ശുഭചിന്തയും ചേച്ചിമാർ അവതരിപ്പിച്ചു.. അതോടൊപ്പം ഡോ. എസ്. രാധാകൃഷ്ണനെക്കുറിച്ചുള്ള ഒരു ജീവചരിത്രക്കുറിപ്പും അവതരിപ്പിച്ചു.. നല്ല രസമുള്ളതും മാത്യകാപരവുമായ അസംബ്ലിയായിരുന്നു എം.എഡ് ചേച്ചിമാർ സംഘടിപ്പിച്ചത്... തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഒരു കഥയിലൂടെ നല്ലൊരു സന്ദേശം നമുക്ക് പകർന്നു തന്നു.. 

 
     ഓപ്ഷണൽ പിരീയഡിനുശേഷം  ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷനിൽ നിന്നുള്ള എം.എഡ് വിദ്യാർത്ഥികൾ നടത്തുന്ന വർക്ക്ഷോപ്പ് ഉണ്ടായിരുന്നു...Life skills, Disaster Management എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് അവർ സെക്ഷൻ കൈക്കാര്യം ചെയ്തത്... മികച്ച അവതരണമായിരുന്നു അവർ കാഴ്ച വച്ചത്.. 
Life skills is term, used to describe a set of basic skills acquired through learning and or direct life experience
ഉച്ചയ്ക്ക് ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ പിരീയഡായിരുന്നു.. നമ്മൾ എല്ലാവരും കളിക്കാൻ വേണ്ടി  കോളേജ് ഗ്രൗണ്ടിലേക്ക് പോയി... കുട്ടികൾ ഒരുമിച്ച് ക്രിക്കറ്റും ഷട്ടിലുമെല്ലാം കളിച്ചു.. തുടർന്ന് ലൈബ്രറിയിലേയ്ക്ക് പോയി.. ലൈബ്രറിയിലെ ആദ്യ സന്ദർശനമായിരുന്നു അത്.. ധാരാളം ബുക്കുകളും ഇരുന്ന് വായിക്കാൻ പ്രത്യേക സൗകര്യവുമുള്ള ലൈബ്രറിയായിരുന്നു കോളേജിൻ്റേത്.. അസാനത്തെ പിരീയഡ് Talent Hunt - നു വേണ്ടി പരിശീലനം നടത്തി...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳