Education is not preparation of life Education is life it self...
പ്രാർത്ഥനയോടെയാണ് ഇന്നത്തെ ദിവസവും തുടങ്ങിയത്... ആദ്യ ക്ലാസ് ജിബി ടീച്ചറിൻ്റേതായിരുന്നു.. ടീച്ചർ സൈക്കോളജി എന്താണെന്നും അതിനൊരു നിർവചനവും നമുക്ക് പറഞ്ഞു തന്നു...
Psychology is the science of study of behaviour both overt and covert..
അതിനുശേഷം എം എഡ് വിദ്യാർത്ഥികളുടെ ഒരു വർക്ക്ഷോപ്പ് ഉണ്ടായിരുന്നു.. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സാർ സെക്ഷൻ ഉദ്ഘാടനം ചെയ്തു.. ഇന്നത്തെ സെക്ഷനിൽ രണ്ട് സെമിനാറുകളാണ് അവതരിപ്പിച്ചത്... value of Education എന്ന വിഷയത്തിൽ വന്ദന ചേച്ചിയും Gender Equality എന്ന വിഷയത്തിൽ ജിജിത ചേച്ചിയും സെമിനാർ അവതരിപ്പിച്ചു... സെമിനാറിലൂടെ ഈ വിഷയങ്ങളെക്കുറിച്ചുള്ള
അറിവ് ലഭിച്ചു..
value is the set of standard of behaviour... values are caught rather than taught..
Providing equal opportunity to each and every individual irrespective of gender...
സെക്ഷൻ്റെ അവസാനം കുട്ടികളെ ഗ്രൂപ്പായി തിരിച്ച് value of Education, Gender Equality എന്നീ വിഷയങ്ങളെ മുൻനിർത്തി പോസ്റ്റർ തയാറാക്കാൻ പറഞ്ഞു... എൻ്റെ ഗ്രൂപ്പിന് കിട്ടിയ വിഷയം Value of Education ആയിരുന്നു... അങ്ങനെ എല്ലാവരും ചേർന്ന് അവരവരുടെ ഗ്രൂപ്പ് വർക്കുകൾ മനോഹരമായി ചെയ്‌തു...
ഉച്ചയ്ക്കുശേഷം മായ ടീച്ചറാണ് ക്ലാസ് എടുത്തത്.. കോളേജിനെക്കുറിച്ചും ബി.എഡ് കരിക്കുലത്തെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങൾ ടീച്ചർ പകർന്നു തന്നു... എന്താണ് കരിക്കുലമെന്നും ആദ്യ സെമസ്റ്ററിൽ എത്ര പേപ്പറുകൾ പഠിക്കാനുണ്ടെന്നുമുള്ളതിനെ
ക്കുറിച്ചു ടീച്ചർ ഒരു ധാരണ നൽകി... വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന മഹത് സന്ദേശങ്ങളും ടീച്ചർ പറഞ്ഞു തന്നു..
College Motto : Dominius Mea illumination.
- God is my illumination.
Vision: Excellence Through Divine
Education is the most powerful weapon you can use to change the world.
- Nelson Mandela
Education is not preparation for life
Education is life it self.
- John Dewe
Sum Total of all activities: Curriculum