ആദ്യ ദിനം....
ഒത്തിരി പ്രതീക്ഷകളോടെ ഒരു യാത്ര...
മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ ആദ്യ ദിനം.... ഒത്തിരി സന്തോഷവും ഒരുപാട് പ്രതീക്ഷകളുമായാണ് കോളേജിലെത്തിയത്. നവംബർ 15 ന് രാവിലെ ഉദ്ഘാടനവും മറ്റു പരിപാടികളും നടന്നു. പ്രാർത്ഥനയോടെ ഒരു തുടക്കം...പരിചിതവും അപരിചിതവുമായ
ഒരുപാട് മുഖങ്ങൾ... എല്ലാവരിലും ചെറുപുഞ്ചിരിയും ആകാംഷയും നിറഞ്ഞു നിന്നിരുന്നു. കോളേജിൽ പുതിയ ബാച്ചിനു വേണ്ടി ഒരുക്കിയിരുന്ന കലാപരിപാടികൾ നല്ലപ്പോലെ ആസ്വദിച്ചു. അധ്യാപകരെ പരിചയപ്പെടാനും പുതിയ കൂട്ടുകാരെ പരിചയപ്പെടാനും അവസരം കിട്ടി. എല്ലാവരിലും നിറഞ്ഞെ ചിരി... പുത്തൻ പ്രതീക്ഷകൾ.. നിറമുള്ള സ്വപ്നങ്ങൾ... പുതിയ സൗഹൃദങ്ങൾ... ഇനിയുള്ള ജീവിതത്തിലെ നല്ല ദിനങ്ങളുടെ സന്തോഷപൂർണമായ തുടക്കം...