An Awesome Day
കോളേജിലെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു...ഒരാഴ്ചയും നല്ലനല്ല അനുഭവങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.. വീണ്ടുമൊരു തിങ്കളാഴ്ചയെത്തി.. രാവിലെ തന്നെ ഒന്നാം വർഷ ബി. എഡ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു പ്രോഗ്രാമിൻ്റെ ഒരുക്കമായിരുന്നു കോളേജിൽ നടന്നത്..ജി.വി. ഹരി സാറായിരുന്നു ഈയൊരു സെക്ഷൻ കൈകാര്യം ചെയ്യാനായി എത്തിയിരുന്നത്.. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സാർ ഹരി സാറിനെ സ്വാഗതം ചെയ്തു.. ഓരോ നിമിഷവും കുട്ടികളുടെ പൂർണമായ ശ്രദ്ധയാകർഷിച്ചുക്കൊണ്ടായിരുന്നു ഹരി സാർ തൻ്റെ ക്ലാസ് ആരംഭിച്ചത്.. ഓരോ കുട്ടിയെയും ഊർജ്ജസ്വലമാക്കുന്നതായിരുന്നു സാറിൻ്റെ ക്ലാസ്സ്... ഇടയ്ക്കിടയ്ക്കുള്ള പാട്ടുകൾ കുട്ടികളെ കൂടുതൽ ആകർഷിച്ചു.. എനിക്ക് ഹരി സാറിൻ്റെ അവതരണം നല്ല രീതിയിൽ ഇഷ്ടപ്പെട്ടു.. സാറിൻ്റെ ക്ലാസിനിടയിൽ നിന്നും ചില പുതിയ വാക്കുകൾ ലഭിച്ചു... അവയാണ്;
Energizers, Readiness, Allegory,
Introspection, Vigilance...
ഉച്ചയ്ക്കുശേഷം ജോജു സാറാണ് ക്ലാസ് എടുത്തത്... നമുക്ക് പ്രചോദനമാകുന്ന ചില കഥകൾ കൂടി ഉൾപ്പെടുത്തിയാണ് സാർ ക്ലാസെടുത്തത്...
ഇന്ന് വൈകിട്ട് 6:15 മുതൽ 'insight indepth' - ന്റെ ഭാഗമായി വെബിനാർ ഉണ്ടായിരുന്നു. Dr.Wasef.M. Marashdeh Sir "The Art of Teaching" എന്ന വിഷയത്തെ മുൻനിർത്തിയാണ് വെബിനാർ അവതരിപ്പിച്ചത്.. ഒരുപാട് പുതിയ അറിവുകൾ ഈയൊരു വെബിനാറിലൂടെ ലഭിച്ചു...
Education is a three Dimensional process consisting of a Teacher , a student and an educational material.The Teacher tries to bring a good desired change in the behavior of the student.
Teaching is a dynamic process based on movement and interaction.Both the teacher and student trust the ability of the other's effectiveness and affections.